Sunday 12 June 2011

ശേഷിപ്പുകൾ!

നനഞ്ഞ മണലിൽ
കൈകൾ കോറിയിട്ടത്
നിന്റെ പേര്..
ഒരു തിര വന്നതു മായ്ച്ച്,
നിസ്സംഗമായ് തിരികെയോടുന്നു.

കരയിലീ ഞാനും 
ജീവനൊഴിഞ്ഞൊരീ ശംഖും 
മാത്രം ബാക്കി.


പിന്നെ ഞാനെന്നിലെ 
അലറും കടലായ്,

കടലിരമ്പലായ്

ഈ കുഞ്ഞുശംഖിലൊതുങ്ങി നിറയവെ

വീണ്ടുമെത്തിയോ ഒരു തിര?
എന്നിലെ കടലിനെയെടുത്ത്
എന്നെയും മായ്ച്ചുകളഞ്ഞ്
ഒന്നും തിരികെ വെക്കാതെ
പിന്തിരിഞ്ഞോടിയോ!!









8 comments:

  1. കരയിലീ ഞാനും
    ജീവനൊഴിഞ്ഞൊരീ ശംഖും
    മാത്രം ബാക്കി.

    its true.

    ReplyDelete
  2. ഇവിടെ ആദ്യമായിട്ടൊരു അഭിപ്രായമെഴുതിയ നെല്ലിക്കക്ക് നന്ദി!!

    ReplyDelete
  3. ഈ ടെം‌പ്ലേറ്റ് മാറ്റാമോ, അക്ഷരങ്ങൾക്ക് ക്ലാരിറ്റി ഇല്ല.

    ReplyDelete
  4. :) ശരിയാക്കാം!!

    ReplyDelete
  5. ഓർമ്മകളെ നന്ദി!

    ReplyDelete
  6. പലതും മായ്ച്ചു കളയുന്ന തിര ഒരനുഗഹമല്ലേ..
    അല്ലെങ്കിൽ ഈ ശംഘും പൊട്ടിച്ച് എന്നേ
    ചിന്നിച്ചിതറിയെനെ ...

    ReplyDelete