നനഞ്ഞ മണലിൽ
കൈകൾ കോറിയിട്ടത്
നിന്റെ പേര്..
ഒരു തിര വന്നതു മായ്ച്ച്,
നിസ്സംഗമായ് തിരികെയോടുന്നു.
കരയിലീ ഞാനും
ജീവനൊഴിഞ്ഞൊരീ ശംഖും
മാത്രം ബാക്കി.
പിന്നെ ഞാനെന്നിലെ
അലറും കടലായ്,
കടലിരമ്പലായ്
ഈ കുഞ്ഞുശംഖിലൊതുങ്ങി നിറയവെ
വീണ്ടുമെത്തിയോ ഒരു തിര?
എന്നിലെ കടലിനെയെടുത്ത്
എന്നെയും മായ്ച്ചുകളഞ്ഞ്
ഒന്നും തിരികെ വെക്കാതെ
പിന്തിരിഞ്ഞോടിയോ!!
കൈകൾ കോറിയിട്ടത്
നിന്റെ പേര്..
ഒരു തിര വന്നതു മായ്ച്ച്,
നിസ്സംഗമായ് തിരികെയോടുന്നു.
കരയിലീ ഞാനും
ജീവനൊഴിഞ്ഞൊരീ ശംഖും
മാത്രം ബാക്കി.
പിന്നെ ഞാനെന്നിലെ
അലറും കടലായ്,
കടലിരമ്പലായ്
ഈ കുഞ്ഞുശംഖിലൊതുങ്ങി നിറയവെ
വീണ്ടുമെത്തിയോ ഒരു തിര?
എന്നിലെ കടലിനെയെടുത്ത്
എന്നെയും മായ്ച്ചുകളഞ്ഞ്
ഒന്നും തിരികെ വെക്കാതെ
പിന്തിരിഞ്ഞോടിയോ!!
കരയിലീ ഞാനും
ReplyDeleteജീവനൊഴിഞ്ഞൊരീ ശംഖും
മാത്രം ബാക്കി.
its true.
ഇവിടെ ആദ്യമായിട്ടൊരു അഭിപ്രായമെഴുതിയ നെല്ലിക്കക്ക് നന്ദി!!
ReplyDeleteഈ ടെംപ്ലേറ്റ് മാറ്റാമോ, അക്ഷരങ്ങൾക്ക് ക്ലാരിറ്റി ഇല്ല.
ReplyDelete:) ശരിയാക്കാം!!
ReplyDeleteനല്ല വരികൾ.....
ReplyDeleteഓർമ്മകളെ നന്ദി!
ReplyDeleteപലതും മായ്ച്ചു കളയുന്ന തിര ഒരനുഗഹമല്ലേ..
ReplyDeleteഅല്ലെങ്കിൽ ഈ ശംഘും പൊട്ടിച്ച് എന്നേ
ചിന്നിച്ചിതറിയെനെ ...
Mm..
Delete