Monday 10 October 2011

ഞാനുമെന്റെ ചിത്രങ്ങളും.

അങ്ങനെ ഞാനുമൊരു എക്സിബിഷൻ നടത്തി..ചിത്രം വരച്ചുകൊണ്ടേയിരിക്കണമെന്നും എന്നെങ്കിലുമൊരു എക്സിബിഷൻ നടത്തണമെന്നും ഒക്കെ എന്റെ സ്വപ്നമാണ്.. ഇതിപ്പൊ വിചാരിച്ചിരിക്കാതെ വന്നുകയറിയതാണ് ഈ എക്സിബിഷൻ.
.
ഓണവും വിഷുവുമൊക്കെ വന്നു പോയാലും ഗൾഫിലെ പ്രവാസികൾക്ക് കുറേ നാളത്തേക്ക് വെള്ളിയാഴ്ച്ചകളിൽ ഓണമാണ്.പൂക്കളവും മാവേലിയും സദ്യയുമൊക്കെയായി ഓരോ സംഘടനകളും ഓണാഘോഷങ്ങൾക്ക് പൊലിമ കൂട്ടാൻ മത്സരിക്കും. പല തരത്തിൽ കുറേ ഓണങ്ങൾ.അങ്ങനെയൊരു ഓണാഘോഷമായിരുന്നു അരങ്ങ്. എനിക്ക് ചിത്രങ്ങൾ വെക്കാൻ ഒരവസരം കിട്ടി. ഏതായാലും ഒരവസരം കിട്ടിയതല്ലെ, വെച്ചുനോക്കാമെന്ന് ഞാനും കരുതി. ഫ്രെയിമൊന്നും ചെയ്യാത്ത ചിത്രങ്ങൾ..ഒരു സ്കൂളിലെ ഓഡിറ്റോറിയത്തിലാണ് ഓണപ്പരിപാടി. ആ സ്കൂളിലെ ഒരു ക്ലാസ്സ് മുറിയിലാണ് എന്റെ ചിത്ര പ്രദർശനം. ഓയിൽ പെയിന്റിൽ ചെയ്ത മുപ്പത് ചിത്രങ്ങൾ നിരത്തിവെച്ചു ഞാൻ. എനിക്ക് സ്വയമൊരാത്മ വിശ്വാസം തോന്നാതിരുന്നതുകൊണ്ട് കൂട്ടുകാരോട് പോലും പറയാതെയാണ് സംഭവം നടത്തിയത്.

ഏതായാലും കുറേ പേരുവന്നു കാണാൻ. കുറച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കാൻ പറ്റി. സന്തോഷം.പൊടിപിട്ച്ച് കട്ടിലിനടിയിലിരിക്കുകയായിരുന്ന എന്റെ പാവം കാൻ വാസുകൾക്കും നാലുപേരുടെ മുന്നിൽ വെളിച്ചത്തിരിക്കാൻ പറ്റിയതിൽ സന്തോഷമായിട്ടുണ്ടാകും. ഇനിയും കുറേ ചിത്രങ്ങൾ വരച്ച് നാട്ടിൽ നല്ലൊരു ചിത്രപ്രദർശനം നടത്തണമെന്ന എന്റെ സ്വപ്നത്തിനു ഇപ്പോൾ കൂടുതൽ മിഴിവ്..

എന്റെ വരകൾ ഇതാ ഇവിടെ

6 comments:

  1. സന്തോഷത്തില്‍ പങ്ക് ചേരുന്നു , നാട്ടിലും പ്രദര്‍ശനങ്ങള്‍ നടക്കട്ടെ ഒത്തിരി കാഴ്ചക്കാര്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..
    സസ്നേഹം ..

    ReplyDelete
  2. my signature under chechi's comment!

    ReplyDelete
  3. :) നന്ദി, ചേച്ചിപ്പെണ്ണെ, മൈത്രെയി, ജിദു.

    ReplyDelete
  4. നന്നായി വരച്ചിരിക്കുന്നു. ഇനീം എക്സിബിഷൻസ് വെച്ചൂടെ?

    ReplyDelete