Monday 9 January 2012

ഇത്തിരിയപ്പം.

വീണ്ടുമിത്തിരി പാചകവിശേഷവുമായി തുടങ്ങാം, ഈ വർഷത്തെ ബ്ലോഗെഴുത്ത്. വൈകുന്നേരക്കളി ഒക്കെ കഴിഞ്ഞ് പിള്ളേരെത്തുമ്പോഴേക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഇത്തിരിയപ്പമാണിപ്രാവശ്യം...കാരറ്റ് ഇട്ട ബേക്ക് ചെയ്ത  ഉണ്ണിയപ്പം. വേണ്ട സാധനങ്ങൾ : രണ്ട് കപ്പ് ഗോതമ്പു പൊടി അല്പം ബേകിങ്ങ് പൌഡറും ഉപ്പും മുക്കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നല്ലവണ്ണം യോചിപ്പിക്കുക.പിന്നെ വേണ്ടത്, ഒരു മുട്ട, ഒരു ഗ്ലാസ് പാൽ, കാൽ കപ്പ് കുക്കിങ്ങ് ഓയിൽ. മുട്ട പൊട്ടിച്ച് നല്ലവണ്ണം അടിച്ചിട്ട് അതിലേക്ക് പാൽ ചേർത്ത്, അതും നല്ലവണ്ണം ഇളക്കി യോചിപ്പിക്കുക. ഇനിയതിലേക്ക് കുക്കിങ്ങ് ഓയിൽ ചേർക്കാം. അതും നല്ലവണ്ണം ഇളക്കി യോചിപ്പിച്ച ശേഷം  അതു ഗോതമ്പുപൊടി മിശ്രിതത്തിന്റെ നടുഭാഗത്തായി ഒഴിച്ച് വശങ്ങളിലൂടെ പതിയെ പതിയെ ഇളക്കിയിളക്കി യോചിപ്പിക്കുക. ഇനിയൊരു വലിയ കാരറ്റ് എടുത്ത് നേരിയതായി ഗ്രേറ്റ് ചെയ്തത് ഇതിലേക്ക് ചേർത്ത് വീണ്ടും പതിയെ ഇളക്കി യോചിപ്പിക്കണം.ഇനി വെണ്ണ തടവിയ മഫ്ഫിൻ ട്രെയിലെ കുഴികളിലേക്ക് മാവ് ഒഴിച്ചോളു. 200 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്ത അവനിലേക്ക് എട്ത്തു വെച്ച് , കൃത്യം 25 മിനുറ്റ് കാത്തിരിക്കു.നല്ല മണവും രുചിയുമായി നമ്മുടെ ഇത്തിരിയിത്തിരി അപ്പംസ് റെഡി. 

11 comments:

  1. പ്രിയപ്പെട്ട ജാസി,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    ഉണ്ണിയപ്പം വലിയ ഇഷ്ടമാണെനിക്ക്. ഈ ഇത്തിരിയപ്പം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു.
    ഇനിയും രുചിയേറിയ പാചകകുറിപ്പുകളുമായി വരുക.
    സസ്നേഹം,
    അനു

    ReplyDelete
  2. അനു, ഇതിലെ വന്നതിൽ സന്തോഷം!!

    ReplyDelete
  3. ഉണ്ണിയപ്പാശംസകള്‍..
    word verification ഒഴിവാക്കിയാല്‍ നന്ന്.

    ReplyDelete
  4. nice :) ithinte rujiyekkaal ithu kaanumbol manasil viriyunna pazhaya ormakal rujikaana enikishtam. thanks for the post :) Good luck.

    ReplyDelete
  5. ജസിചേച്ചി... ഇവിടെ ഒരിടമുള്ളത് ഇപ്പോഴാ കാണുന്നത്... ഇനി കാണാം.. ഇടയ്ക്കിടെ...

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. ശ്രീജിത്ത്, അഭിലാഷ്, അഞ്ജന..സന്തോഷം..:)

    ReplyDelete
  8. aashamsakal............ blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY..... varumallo.....

    ReplyDelete
  9. എന്നാൽ പിന്നെ ഒരു പരീക്ഷണം നടത്തി നോക്കാം .. :)

    ReplyDelete
  10. ഞാനും പരീക്ഷിച്ചിട്ട് അഭിപ്രായം പറയാം..

    ReplyDelete
  11. nalla appam...
    www.thasleemp.co.cc

    ReplyDelete